Tuesday, 8 January 2013

ഒരു താരാട്ട്........



ആരോമല്‍ പൈതലേയെന്‍റെ കുഞ്ഞോമനേ;;

മിഴിയിണ ചിമ്മിയുറങ്ങോമലേ;

അമ്മതമ്മാറിലേ ചായ്ച്ചുനിന്‍ ശീര്‍ഷകം,

കരളിന്‍ നിശ്വാസമേറ്റുറങ്ങിക്കൊള്‍ക.

കതിരുകള്‍ പൂത്തിടുംപുഞ്ചപ്പാടത്തിലെ,

കതിരെല്ലാമൂഞ്ഞാലിതാട്ടീടുന്നു.

വെള്ളിച്ചിലങ്കയണിഞ്ഞുനീന്തീടുന്ന

പൂനിലാചന്ദ്രപൂംതിരികത്തി.

കൊച്ചുപൂന്തോപ്പിലിരിക്കും നിശാപ്പക്ഷി

മന്ദമന്ദമായ് താരാട്ടുപാടീടുന്നു.

യിമ ചിമ്മിചിമ്മിയിരിപ്പാതെപിന്നെയും-

കണ്ണിണ പൂട്ടിയുറങ്ങോമലേ...

പൂന്തേനൂറും കിനാവില്‍ നീരാടിനീ

യൂര്‍ജ്വസ്വലനായ് പുലരേയുണരൂ.

തങ്കമെന്‍ പൈതലേ വെക്കമുറങ്ങീടൂ

യെന്‍റെ കുഞ്ഞോമലേ നീയുറങ്ങൂ........

No comments:

Post a Comment