നിനവിലെ നിലാവ്
Wednesday, 9 January 2013
Tuesday, 8 January 2013
ഒരു താരാട്ട്........
ആരോമല്‍ പൈതലേയെന്‍റെ കുഞ്ഞോമനേ;;
മിഴിയിണ ചിമ്മിയുറങ്ങോമലേ;
അമ്മതമ്മാറിലേ ചായ്ച്ചുനിന്‍ ശീര്‍ഷകം,
കരളിന്‍ നിശ്വാസമേറ്റുറങ്ങിക്കൊള്‍ക.
കതിരുകള്‍ പൂത്തിടുംപുഞ്ചപ്പാടത്തിലെ,
കതിരെല്ലാമൂഞ്ഞാലിതാട്ടീടുന്നു.
വെള്ളിച്ചിലങ്കയണിഞ്ഞുനീന്തീടുന്ന
പൂനിലാചന്ദ്രപൂംതിരികത്തി.
കൊച്ചുപൂന്തോപ്പിലിരിക്കും നിശാപ്പക്ഷി
മന്ദമന്ദമായ് താരാട്ടുപാടീടുന്നു.
യിമ ചിമ്മിചിമ്മിയിരിപ്പാതെപിന്നെയും-
കണ്ണിണ പൂട്ടിയുറങ്ങോമലേ...
പൂന്തേനൂറും കിനാവില്‍ നീരാടിനീ
യൂര്‍ജ്വസ്വലനായ് പുലരേയുണരൂ.
തങ്കമെന്‍ പൈതലേ വെക്കമുറങ്ങീടൂ
യെന്‍റെ കുഞ്ഞോമലേ നീയുറങ്ങൂ........
Tuesday, 25 December 2012
ദൈവമേ........
.ദൈവമേ.....
പ്രിയമാനെനിക്ക് ദുഃഖം
ഹര്‍ഷത്തില്‍ മയങ്ങിയെന്‍
വിസ്മൃതിയില്‍ നീ ചാടരുത്
ദൈവമേ....
ഐശ്വര്യത്തെ ഭയക്കുന്നു
ദാരിദ്ര്യത്തിലെന്‍- ഹൃത്തില്‍-കുടിയിരിക്കുന്നതിനാല്‍-
ദൈവമേ...
അജ്ഞതയെ വെറുക്കുന്നു
വിജ്ഞാനമൃദുകരത്താല്‍
തഴുകിയുണര്‍ത്തുന്നു വെള്ളിവെളിച്ചം
ദൈവമേ....
അജയ്യതയെ തടുക്കുന്നിതാ
വര്‍ണശ്ശലഭച്ചിറകുവിടര്‍ത്തി.......
അഹങ്കാരമെന്നെ പൊതിഞ്ഞു തീര്‍ക്കുന്നതിനാല്‍...............
നന്മ പെയ്യുമോ......
അന്തിക്കടലുനീന്തിക്കടന്നു
പൊന്നുഷസിന്‍ തിരുനെറ്റിയിലെ-
പനിനീര്‍ പുഷ്പം
ഞെട്ടറ്റുവീണു ജാലകവിടവി-
ലൂടോളിഞ്ഞര്‍ഷാരവത്തോട
ഉണരുക ഉണരുകഉണര്‍ന്നു നീപാടുക
നന്മയ്ക്കായൊയൊരുമയോട
മണ്ണിനായ് വിണ്ണിനായ്
ശ്രുതി നീ മീട്ടുക..
കത്തിപ്പിടയ്ക്കുന്ന മദ്ധ്യാഹ്നത്തില-
തുറന്നിട്ട ജാലകപടിയിലിരുന്നു
ചുറ്റിപ്പിടിച്ചെന്‍റെ കുഞ്ഞുപാഥേയം
നഗ്നനേത്രത്താലെ,,
ജനിമൃതിക്കിടയില്‍ ഒറ്റയടിപ്പാത
വെയില്‍ ചൂടെറ്റിവിടെ കിടക്കുന്നു.
വിജനം വിരഹം
ഇല്ലതില്ലൊട്ടുമേവിശാലം.
അപൂര്‍ണ ചിന്തതന്‍ വജ്രസൂചി
തുളചേ തറയ്ക്കുന്നു.
നന്മയാം വേരു തടഞ്ഞില്ലരിടത്തു
വിടര്‍ന്നീല സദാചാര
സദ്‌ഗുണ സമ്പന്നം.
മറന്നുവെന്നധരങ്ങള്‍
മന്ദസ്മിതത്തെയും
ആഴിതന്‍ തുള്ളിനീര്‍ സൂചിത്തുമ്പിലെന്നപോല്‍;-
സഹനത്തിനിളം തെന്നലുംവീശുന്നില്ലയീ
കരിങ്ങല്ലുപാകിയൊര കരളിന്‍ കളിമുറ്റടിത്ത്
ദ്രംഷ്ഠകള്‍ നീട്ടും ഗജരാജന്‍റെ
ചേഷ്ഠപോല്‍ വിറക്കുന്നു
അകലുന്നു
മുല്ലമൊട്ടിനൊത്തെന്‍ കിടാങ്ങളും
മറന്നു ഞാനിന്ന്‍ സ്നേഹത്തിന്‍ ഭാഷ
നിസ്വാര്‍ഥ വചനവുംവിസ്മൃ
തിയിലാഴുന്നു. അല
സം അജ്ഞാതം നഗ്നനയനങ്ങളില്‍വരണ്ടപുഴയിലെ മണല്‍തരിയിതുമാത്രം-
അനന്ത വിശാലഗോളം മരുപ്പച്ചയെന്നാല;
വസിക്കുന്നു മരുപ്പറമ്പാം മനസ്സുമായ്;
അഗ്നിജ്വാലകള്‍ വിഴുങ്ങട്ടെ,മുക്തമാവട്ടെ
പൊയ്പോയരാവിന്‍റെയുള്‍ക്കുളിരായെന്നു ഞാന്‍
പുതുപുലരിത്തൂവല്‍ വിരല്‍തുമ്പിലേറ്റിടും?
പെയ്യുമോ വാകമരയെന്‍
പൂക്കളും കായ്കളും.........
Saturday, 22 December 2012
വിടപറയരുതേ.....
ത്രിസംഗമസ്താനത്തരുണോദയമൊരുക്കിയ
വിസ്മയക്കാഴ്ച്ചയില്‍ നീയെന്നിലാവാഹിച്ച
മൃദുല വീണാ നാദമോര്‍ക്ക നീ...
നിനവുതെളിഞ്ഞ നാള്‍ മുതല്‍
നിന്നാല്‍മരങ്ങള്‍ പൂത്തുതളിര്‍ത്തതാണീഹൃത്ത്
വിജന വാതായനം കടന്ന്‍
ദുഖത്തില്‍ സ്നേഹം നല്‍കി
വലതുപാതയുരച്ചെത്തിയ നിന്നെ
നിലവിളക്കുമായെതിരേറ്റു.
മഴനനഞ്ഞറാവുകള്‍ നിദ്രകൈവിട്ടയാമങ്ങള്‍
പൈതിറങ്ങുന്ന നീര്‍മണിയില്‍ നിഴലായ്
കൂടെകിടന്നു നീ...
മണ്ണിന്‍റെ വിരിമാരു കീറിയ തീവണ്ടി യാത്രകള്‍ പുറംകാഴ്ച്ചയിലെ അലസമിഴികളില്‍ കുളിര്‍തെന്നലിന്‍ ചിറകു വിരിച്ചു നീ നറുമണത്തിന്‍ ലഹരിയായെന്നും വര്‍ണങ്ങളാല്‍- മിന്നിത്തെളിഞ്ഞവളെ ഇന്നെന്നെ തെളിനീരുവറ്റിയ മരുഭൂവില്‍
തിളയ്ക്കും വേനല്‍- ചൂടില്‍
തനിച്ചുവിട്ടേച്ചുപോകയോ?
വെളിച്ചം നുകരാന്‍ കൊതിക്കും
ഹൃദന്തംതുളുമ്പാതെ
മറുകരനീന്താനീയേകാന്തപഥികയ്ക്കു
തുണയായൊപ്പം പോരുകില്ലെന്നോ
നീയെന്‍ സ്വപ്നമേ.....................
Subscribe to:
Comments (Atom)