Saturday, 22 December 2012

വിടപറയരുതേ.....



ത്രിസംഗമസ്താനത്തരുണോദയമൊരുക്കിയ
വിസ്മയക്കാഴ്ച്ചയില്‍ നീയെന്നിലാവാഹിച്ച
മൃദുല വീണാ നാദമോര്‍ക്ക നീ...
നിനവുതെളിഞ്ഞ നാള്‍ മുതല്‍
നിന്നാല്‍മരങ്ങള്‍ പൂത്തുതളിര്‍ത്തതാണീഹൃത്ത്
വിജന വാതായനം കടന്ന്‍
ദുഖത്തില്‍ സ്നേഹം നല്‍കി
വലതുപാതയുരച്ചെത്തിയ നിന്നെ
നിലവിളക്കുമായെതിരേറ്റു.
മഴനനഞ്ഞറാവുകള്‍ നിദ്രകൈവിട്ടയാമങ്ങള്‍
പൈതിറങ്ങുന്ന നീര്‍മണിയില്‍ നിഴലായ്
കൂടെകിടന്നു നീ...
മണ്ണിന്‍റെ വിരിമാരു കീറിയ തീവണ്ടി യാത്രകള്‍               പുറംകാഴ്ച്ചയിലെ അലസമിഴികളില്‍                         കുളിര്‍തെന്നലിന്‍ ചിറകു വിരിച്ചു നീ                           നറുമണത്തിന്‍ ലഹരിയായെന്നും           വര്‍ണങ്ങളാല്‍-               മിന്നിത്തെളിഞ്ഞവളെ   ഇന്നെന്നെ                      തെളിനീരുവറ്റിയ മരുഭൂവില്‍
തിളയ്ക്കും വേനല്‍- ചൂടില്‍
തനിച്ചുവിട്ടേച്ചുപോകയോ?
വെളിച്ചം നുകരാന്‍ കൊതിക്കും
ഹൃദന്തംതുളുമ്പാതെ
മറുകരനീന്താനീയേകാന്തപഥികയ്ക്കു
തുണയായൊപ്പം   പോരുകില്ലെന്നോ
നീയെന്‍ സ്വപ്നമേ.....................

No comments:

Post a Comment