Friday, 14 December 2012

സാക്ഷി....

ചോരനീര്‍-ചാലിനാല്‍ മുഖം മറച്ച

നിഷ്ക്കളങ്ക ബാല്യത്തിന്‍റെ

മൃതി നൊമ്പരങ്ങള്‍ക്കു സാക്ഷി.,

തമസ്സുപേറി വിഷം ചീറ്റുമീ

ഹൃദയപാനങ്ങള്‍ക്കു സാക്ഷി.,

ഖനാന്ധകാരത്താല്‍ ഉറഞ്ഞുതുള്ളിയ

പൈശാചികവേഴ്ചയ്ക്കും സാക്ഷി.,

കത്തിക്കരിയുന്നു നൈമിശാരണിയകങ്ങള്‍-

എങ്ങോ പോയ്‌മറഞ്ഞു

നൈതികമൂല്യങ്ങളും      

പ്രകാശം പരത്തിയവിജ്ഞാന നാളുകളും

ചരിത്രത്തിലുറക്കമായെന്നോ......?

2 comments: