Saturday, 22 December 2012

കണ്ടെത്തേണ്ടത്....



നോവുകളെ സ്വപ്നത്തിന്‍റെ മായാലോകത്തിറക്കിവെക്കുന്ന
മന്ത്രമൊന്നു പറഞ്ഞു തരൂ...
കോപക്കൊടുങ്കാറ്റില്‍ സിരകളിലാളിപ്പടരുന്ന അഗ്നിജ്വാലയെ
തച്ചുതനുപ്പിക്കുന്ന യാഗമന്ത്രമൊന്നു കാട്ടിത്തരൂ...
തൂലിക കൈയ്യിലേന്തുമ്പോള്‍ വനാന്തരംഗളില്‍ ഒളിപാര്‍ക്കുന്ന
അക്ഷരപുഷ്പങ്ങളെ വെള്ളത്താളില്‍ വിടര്‍ത്തി വളര്‍ത്തുന്ന
മന്ത്രോച്ചാരണവുമൊന്നു ചൊല്ലിത്തരൂ...
കുസ്രുതിക്കുരുന്നുകളെ വരുതിയിലിരുത്തുന്ന
വശീകരണ തന്ത്രവുമൊന്നു പടിപ്പിച്ചുതരൂ....
ഓടിയകലുന്ന വാക്കുകുട്ടങ്ങളെ പെറുക്കി സ്പുടംചെയ്ത്
മര്‍മത്തില്‍ കൊളുത്തുന്ന മായാജാലവുമൊന്നു കാട്ടിത്തരൂ...
മറവിയിലെ സ്മ്രുതികളെ കോര്‍ത്തെടുത്ത് ജപമാലയാക്കി
ച്ചാര്‍ത്തുന്നതെങ്ങനെയെന്നു പടിപ്പിച്ചുതരൂ...
പാറയാല്‍ കരിങ്ങല്ലിനാല്‍ പണിതീര്‍ന്ന ഹൃദയഭിത്തികളെ
അഹങ്ങാരത്തിന്‍റെ പൂട്ടുതകര്‍ത്ത് ലോലമാക്കുന്ന വിദ്യ-
കൂടിഒന്നു പറഞ്ഞു തരൂ..........

No comments:

Post a Comment