വഴിയോരങ്ങളില്‍ സുഗന്ധം മറയുന്നു
എച്ചിലിന്‍ പൊതികള്‍ മാമാങ്കംനടത്തുന്നു
കൊത്തിവലിച്ചുവിതറുന്നകറുമ്പന്മാര്‍
കടിപിടി ഘോഷം മുഴക്കുന്ന ശുനകനും.
കുപ്പിവകകളും ചില്ലുകളെമ്പാടും
മദ്യമദിരാക്ഷിതന്‍ ബാക്കിപത്രമായ്
ആഹന്ഗാരക്കാല്‍പാടുപേരുന്ന വീഥ്ഇകള്‍
ഞെട്ടറ്റുവീണോരുവാസനപുഷ്പംപോല്‍
മുച്ചക്രവാഹനമേറ്റിയോരിന്ധനം
വക്കുകള്‍ പൊട്ടിയ സ്ളാബിന്‍വിടവില്‍
രോഗാനുവാഹിതന്‍ ആയിരം പ്രവാഹം
തലയെടുപ്പുള്ളചരിത്രസ്മാരകംപോല്‍ പൊട്ടിപ്പൊളിഞ്ഞോരുസര്‍ക്കാറിന്‍ വിദ്യാലയം
കത്തിയമരുന്ന ടയരുകളോരോന്നും കരിമ്പുക
ഉയര്‍ത്തും കമ്പനിയാകുന്നു
മിനാരത്തിന്നുച്ചിയില്‍ ബാന്ഗോലിയുയരുന്നു
പിന്നാമ്പുറ ശ്മശാനത്തിലെ മൃതാത്മാക്കള്‍ക്കു ശാന്തി
മുഴങ്ങുന്ന രോദനകഥകള്‍ക്കും ശാന്തി.
രാഷ്ട്രീയകേളിയായ് സ്റ്റേജുകലെമ്പാടും
ആരോഹണാവരോഹണത്തില്‍ കാതുതറക്കും
മുദ്രാവാക്യക്കൂട്ടവും.
പാതയോരത്തെ സ്നേഹസല്ലാപം നിലയ്ക്കുന്നുകരളിലെസ്വപ്നസംഗീതംമരിക്കുന്നു
'കരളിലെ സ്വപ്നസംഗീതം'മരിക്കാതിരിക്കട്ടെ !ആശംസകള്‍ !
ReplyDeleteപണ്ടോക്കെയും തെരുവില്‍ കുഷ്ടമായിരുന്നു
ReplyDeleteഇന്ന് തെരുവിനാണ് കുഷ്ടം ....
അലിഞ്ഞു ചീഞ്ഞു മരിക്കാതിരിക്കട്ടെ നമ്മുടെ തെരുവുകള്‍
നല്ല വരികല്‍ക്കെന്റെ ആശംസകള്‍...
Aashamsakalkkorupaadu nandi
ReplyDeleteAashamsakalkkorupaadu nandi
ReplyDelete